About Me

Sreenath Perikamana

കേരളത്തിൽ വടക്കേ മലബാറിലെ കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്തുള്ള വടശ്ശേരി യിലാണ് അതിപുരാതനവും പ്രസിദ്ധവുമായ പെരികമന ഇല്ലം സ്ഥിതി ചെയ്യുന്നത്.

ജ്യോതിഷത്തിലും താന്ത്രിക മാന്ത്രിക വിഷയങ്ങളിലും പേരുകേട്ട ഒരുപാട് നമ്പൂതിരിമാർ മൺമറഞ്ഞുപോയ ഈ തറവാട്ടിൽ ഇന്നും താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്തു വരുന്നു. ഇന്നത്തെ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ബ്രഹ്മശ്രീ ശ്രീനാഥ് നമ്പൂതിരിയാണ്. വടക്കേ മലബാറിലെ പ്രസിദ്ധമായ ചിറക്കൽ കോവിലകത്ത് നിന്ന് ശിഷ്യത്വം സ്വീകരിച്ച സംസ്കൃത ജ്യോതിഷ മാന്ത്രിക വിശാരദൻ ബ്രഹ്മശ്രീ പെരിങ്ങോട്ട് ഇല്ലത്ത്‌ ഈശ്വരൻ നമ്പൂതിരിയുടെ ശിഷ്യനാണ് ശ്രീനാഥ് നമ്പൂതിരി.

ഗുരുകുലസമ്പ്രദായത്തിൽ 10 വയസ് മുതൽ സംസ്കൃതവും ജ്യോതിഷവും മാന്ത്രിക ഉപദേശങ്ങളും അദ്ദേഹത്തിൽ നിന്നും സ്വീകരിച്ച ഈശ്വരാർപ്പണമായി തൻറെ ജീവിത മേഖലയിൽ മുഖ മുദ്ര പതിപ്പിച്ച ആളാണ് ശ്രീനാഥ് നമ്പൂതിരി. ദേശത്തും വിദേശത്തും ആയി അനേകം സന്ദർശനം നടത്തി പൂജാവിധികളും ജ്യോതിഷ സംബന്ധമായ വിഷയങ്ങളും ഇന്ന് കൈകാര്യം ചെയ്തുവരുന്നു. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ ബുദ്ധിമുട്ടുകളും ദുഃഖങ്ങളും അനുഭവിക്കുന്നവർക്ക് പൂർണരൂപത്തിൽ ദുഃഖ ശാന്തി കൊടുക്കുവാൻ അദ്ദേഹത്തിന് സാധിക്കുന്നത് ധർമ്മ ദൈവം ആയ നിലയറ ഭഗവതിയുടെയും (ഭദ്രകാളി) കാരണവന്മാരുടെയും അനുഗ്രഹം ഒന്നുകൊണ്ടും. ജ്യോതിഷ മാന്ത്രിക വഴിയിലൂടെയുള്ള യാത്രയിൽ വിട്ടുവീഴ്ചയില്ലാത്ത കർമ്മ നിഷ്ടയും ഒന്നുകൊണ്ട് മാത്രമാണ്. എന്ന് മന്ത്രശാല യിലെത്തി കഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പ്രധാനമായും ഇവിടെ അന്വേഷിച്ചു എത്തുന്നവർ തൊഴിൽ തടസ്സം വിവാഹ ക്ലേശം സന്താന ദുരിതം, സർപ്പദോഷം, ബാധാദോഷം, ശത്രു പീഡയിൽ ബുദ്ധിമുട്ടുന്നവർ എന്നിവരാണ്

ഇവിടെ ഭദ്രകാളിക്ക് മുന്നിൽ വന്ന് തൊഴുതു നെയ്‌വിളക് പ്രാർത്ഥിച്ചാൽ തീരാത്ത ദുരിതങ്ങൾ ഇല്ല എന്ന് നൂറു കണക്കിന് ആൾക്കാരുടെ അനുഭവസാക്ഷ്യം ഒന്നുമാത്രം മതി നമുക്ക് ജീവിതത്തിന് ഒരുപക്ഷേ വഴിത്തിരിവാകുവാൻ. പൂർവ്വികമായ സർപ്പ ദുരിതം മാറുന്നതിന് ഇവിടുത്തെ സർപ്പബലി വളരെ ഫലവത്താണ്. അതുപോലെതന്നെ ശത്രുദോഷത്തിന് പരിഹാരമായ സുദർശന ഹവനത്തിലൂടെ ശൈവ വൈഷ്ണവ ശാക്തേയ ദുരിതത്തെ ആവാഹിച്ച് ഗുരുതി തർപ്പണത്തിലൂടെ ഉച്ചാടനം ചെയ്തു കഴിഞ്ഞാൽ ഏത്ശത്രുദോഷവും അകലും എന്നത് നിത്യ അനുഭവം ആയി മാറിയിരിക്കുന്നു. അതീവരഹസ്യമായ മന്ത്രോ ഉപദേശങ്ങളെ കൊണ്ട് തൻറെ ഉപാസനയിലൂടെ നേടിയെടുത്തതാണ് മാന്ത്രികമായ കർമ്മങ്ങളിൽ ഉള്ള കാര്യസാധ്യം എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മാസം സംക്രാന്തി ദിനത്തിൽ വൈകിട്ട് ഭവനത്തിൽ നടത്തുന്ന ഗുരുതി തർപ്പണ ത്തിൽ എത്രയോ പേരാണ് ഉദ്ധിഷ്ഠ കാര്യ പ്രാപ്തിക്കുശേഷം തൊഴാൻ എത്തുന്നത് എന്നത് തന്നെ ഈ തറവാടിനെ മാന്ത്രിക പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കുന്നു. ജ്യോതിഷ ശാസ്ത്രത്തിൽ ഗുരുനാഥനിൽ നിന്നും കിട്ടിയ അമൂല്യ ജ്ഞാനത്തെ ഭഗവതി സവിധത്തിൽ അർപ്പിച്ചു പ്രത്യേക ശൈലിയിലുള്ള ഉള്ള ഫല പ്രവചനത്തെ പെരികമന മന്ത്രശാല യിൽ കാണാൻ സാധിക്കും. പത്തോളം ബ്രാഹ്മണ ശ്രേഷ്ഠന്മാർ നിത്യവും പരിഹാര പൂജകളിൽ ശ്രീനാഥ് നമ്പൂതിരിയെ സഹായിക്കാൻ ചേരുന്നു ബ്രാഹ്മണരിൽ തന്നെ വളരെ അപൂർവം ആൾകാർ ചെയുന്ന അഘോര ഹോമം ,പ്രത്യംഗിരഹോമം ,നവാ വരണപൂജ എന്നിവയും ഇവിടത്തെ പ്രത്യേകതകളാണ് ദാരുക വധത്തിന് പുറപ്പെട്ടുന്നതും ദാരുക നിഗ്രഹാനന്തരം സംഹാര താണ്ഡവമാടി കൊണ്ട് ശത്രു നിഗ്രഹത്തെ ചെയ്തവളും ആയ രണ്ടു ഭദ്രകാളി ഭാവത്തിലാണ് ഭഗവതിയെ തറവാട്ടിൽ ആരാധിച്ചു പോരുന്നത് മറ്റെവിടെയും ഇല്ലാത്ത തരത്തിൽ ആണ് പെരികമനയിലെ ദേവി സങ്കൽപം. ശ്രദ്ധാ ഭക്തിയോടെ കാലിൽ വീണ് പ്രാർത്ഥിച്ചാൽ യഥാ വാച്ചാദി തത്ഫലം നല്കുന്നതായ സാക്ഷാൽ ജഗതാംബിക മാതൃസ്വരുപിണി ആണ് പ്രതിഷ്ഠ .എത്രയോ എത്രയോ കുടുംബ പ്രശ്നങ്ങളിൽ അദൃശ്യമായി 'അമ്മ മധ്യസ്ഥം വഹിച്ചതായി കാണുന്നു ഉഗ്രമൂർത്തിയായ അമ്മയുടെ രൗദ്രഭാവം മാറ്റി അഭീഷ്ട വരദായിനി ആയി അനുഗ്രഹം നൽകുന്നതിന് എല്ലാ ദിവസവും ശ്രീമദ് ഭാഗവതം തറവാട്ടിലെ 'അമ്മ (തിരുമേനിയുടെ ) പാരായണം നടത്തുന്നു.പഠിച്ചിട്ടും മികച്ച ജോലി ലഭിക്കാത്തവരും ചെയുന്ന തൊഴിലിൽ തടസ്സം നേരിടുന്നവർക്കും ജീവിതത്തിൽ കലികല്മഷ ദുരിതം കൊണ്ട് തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് ജാതക ദോഷങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്ക് ഉത്തമ ആശ്രയ കേന്ദ്രമാണ്

പെരികമനമന്ത്രശാലയിൽ എല്ലാ വർഷവും നടത്തുന്ന കളിയാട്ടം (തെയ്യം കെട്ടൽ,ദേവനർത്തനം) എന്നത് ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ് .മേടം 4 ആണ് കളിയാട്ട ദിവസം .അന്നേ ദിവസം മന്ത്രശാലയിൽ എത്തുന്നവർക് അന്നദാനം പാവപെട്ട കുടുംബങ്ങൾക് ധനസഹായം എന്നിവ ജാതി മത ഭേദമന്യേ ഇന്നും മന്ത്രശാലയിൽ നടന്നു വരുന്നു . കളിയാട്ട ദിവസത്തിൽ അർദ്ധ രാത്രി സമയത് പ്രധാന ദേവിമാരുടെ സങ്കല്പ രൂപം തെയ്യ രൂപത്തിൽ നടയിൽ അരങ്ങേറുമ്പോൾ മഹാ ഗുരുതി തർപ്പണം നടത്തുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആ സമയത് തറവാട്ടിലെ കിണറിലെ ജലം രക്തം പോലെ നിറം മാറുന്നത് അമ്മയുടെ സാന്നിധ്യത്തിന്റെ ലക്ഷണമായി എല്ലാവരും വിശ്വസിക്കുന്നു . തറവാട് പറമ്പിനുള്ളിൽ ശൈവാംശമായ ഗുളികനെ ആരാധിക്കുന്നതും എട്ടോളം മന്ത്രമൂർത്തികളെ നിത്യം ആരാധിക്കുന്നതും എല്ലാ ദിവസവും കാലത്തു തേവാരത്തോട് കൂടി ഗുരുതി തർപ്പണം ഭഗവതിമാർക് സമര്പിക്കുന്നതും പെരികമനയിലെ മാത്രം പ്രത്യേകതയാണ് നൂറോളം വർഷങ്ങളായി അണയാതെ തെളിയുന്ന ഭദ്ര ദീപം (നെയ്‌വിളക്) ഇന്നും ദർശിക്കാവുന്നതാണ്. വടക്കേ മലബാറിൽ തന്നെ ഭദ്രകാളി ഉപാസകരിൽ വെച്ച് പെരികമന ഇല്ലക്കാർ മാത്രമാണ് ഭഗവതിയെ "നിലയറ ഭഗവതി" എന്ന ഭാവത്തിൽ ആരാധന ചെയുന്നത് അത് കൊണ്ട് തന്നെ ഇവിടുത്തെ ആരാധന ശൈലിയിലും മന്ത്ര ദീക്ഷകളും വേറിട്ടിട്ടുള്ളതാണ് മന്ത്രങ്ങളും അതീവ രഹസ്യമുള്ളതാണ് .


ബ്രഹ്മശ്രീ ശ്രീ പെരികമന ശ്രീകാന്ത് നമ്പൂതിരി.

9446838686

പെരികമന മന്ത്രശാലയിലെ താന്ത്രിക മാന്ത്രിക ജോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു . തിരുവനന്തപുരം വട്ടിയൂർക്കാവ് ശ്രീകണ്ഠൻ ശാസ്താക്ഷേത്രം മേൽശാന്തിയായി കഴിഞ്ഞ ആറു വർഷത്തോളമായി സേവനമനുഷ്ഠിക്കുന്ന .പെരികമന ജ്യോതിഷാലയം തിരുവനന്തപുരം ശാഖയുടെ മുഖ്യകാര്യദർശികളിൽ ഒരാളാണ്. താന്ത്രികത്തിൽ ഡോക്ടറേറ്റ് നേടിയ ശ്രീകാന്ത് നമ്പൂതിരി കേരളത്തിനകത്തും പുറത്തും നിരവധി ക്ഷേത്രങ്ങളുടെ താന്ത്രിക സ്ഥാനം അലങ്കരിക്കുന്നു . പെരികമന മന്ത്രശാല യിലേക്കുള്ള എത്രയോ ഭക്തർക്ക് തിരുവനന്തപുരത്തുനിന്ന് പരിഹാരാദികൾ ചെയ്തുകൊടുക്കുന്നു.
പെരികമന ജ്യോതിഷാലയം മന്ത്രശാല ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിന് മുൻവശം വട്ടിയൂർക്കാവ് തിരുവനതപുരം


ബ്രഹ്മശ്രീ ശ്രീ പെരികമന പ്രശാന്ത് നമ്പൂതിരി.

9961991301

പെരികമന ജോതിഷാലയം മന്ത്രാലയുടെ തിരുവനന്തപുരം ശാഖയിലെ താന്ത്രിക മാന്ത്രിക കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നു . കേരളത്തിലെ തന്നെ ഏക പ്രത്യംഗിര ദേവീക്ഷേത്രം ശാസ്തമംഗലത്തിടുത്ത് സ്ഥിതി ചെയ്യുന്ന അവിടത്തെ മേൽശാന്തിയായി ദീർഘകാലം സേവനമനുഷ്ഠിച്ച് അതിന് ശേഷം കണ്ണമൂല ധർമ്മശാസ്താക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിക്കുന്നു.